എന്റെ ജില്ല ആപ് ഇനി ഐഫോണിലും

കാസർകോട്: സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെ കുറിച്ചറിയാനും ഓഫിസുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാനും നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സൻെറര്‍ വികസിപ്പിച്ച എന്റെ ജില്ല ആപ് ഇനി ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കും. ഇതുവരെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമാണ് ആപ് കിട്ടിയിരുന്നത്. എന്റെ ജില്ല ആപ്പിന്റെ ഐഫോണ്‍ പതിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫിസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഓഫിസിന്റെ ഫോണിലും ഇ-മെയിലിലും ഓഫിസുകളിലേക്ക് ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കാനുമുള്ള സൗകര്യം എന്റെ ജില്ല ആപ്പിലുണ്ട്. എന്റെ ജില്ല ആപ്പില്‍ കാസര്‍കോട് ജില്ലക്കുള്ള സ്വീകാര്യതയും ഏറിവരുകയാണ്. ഇതുവരെ ജില്ലക്ക് 414 ആപ് റിവ്യൂ ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.