കാസർകോട്: സംരംഭകത്വ വഴിയിൽ നേട്ടങ്ങളുമായി യുവസംരംഭകൻ മുഹമ്മദ് ഹിസാമുദ്ദീൻ. ഇന്ത്യയിലെ മുൻനിര ലേണിങ് ആപ്പുകളിലൊന്നായ 'എൻട്രി'യുടെ സ്ഥാപകനായ ഇദ്ദേഹത്തെ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ യുവപ്രതിഭ പുരസ്കാരവും തേടിയെത്തി. അരലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം വ്യാഴാഴ്ച തിരുവന്തപുരത്ത് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. രാജ്യത്തെ ലക്ഷക്കണക്കിനുപേർ ആശ്രയിക്കുന്ന ആപ്പുകളിലൊന്നാണ് 'എൻട്രി'. കേരള, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പി.എസ്.സി, സ്റ്റാഫ് സെലക്ഷൻ കമീഷൻ, ബാങ്കിങ്, ഇൻഷുറൻസ്, റെയിൽവേ, യു.ജി.സി നെറ്റ്, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങി വിവിധ മത്സര പരീക്ഷകൾക്ക് ഉദ്യോഗാർഥികളെ പ്രാപ്തമാക്കുകയാണ് ആപ്പിലൂടെ ചെയ്യുന്നത്. ലക്ഷക്കണക്കിനുപേരാണ് ആപ്പിന്റെ വരിക്കാരായുള്ളത്. കാസർകോട് ജില്ല വ്യവസായ കേന്ദ്രം കഴിഞ്ഞമാസം ഇദ്ദേഹം ഉൾപ്പെടെയുള്ള സംരംഭകരെ ആദരിച്ചിരുന്നു. എൽ.ബി.എസ് എൻജിനീയറിങ് കോളജിൽ കമ്പ്യൂട്ടർ സയൻസ് ബിരുദം നേടിയശേഷമാണ് സംരംഭവഴിയിലേക്ക് തിരിഞ്ഞത്. മൊഗ്രാൽ പുത്തൂർ സ്വദേശി അബ്ദുൽ ഹമീദിന്റെയും ഖമറുന്നീസയുടെയും മകനാണ് ഈ 36കാരൻ. mohd hisamudheen മുഹമ്മദ് ഹിസാമുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.