ചെറുവത്തൂർ: ഒരുമ കർഷക എഫ്.ഐ.ജി. ഗ്രൂപ് നിർമിച്ച ചകിരി കമ്പോസ്റ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി നിർവഹിച്ചു. ഭാരതീയ പ്രകൃതിക് കൃഷിയുടെ ഭാഗമായി പിലിക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലായിരുന്നു നിർമാണം. 250 ഏക്കറിലാണ് ജൈവ കൃഷി പ്രോത്സാഹനത്തിനു വേണ്ടി പദ്ധതി നടപ്പാക്കിയത്. കെ. സുമേശൻ അധ്യക്ഷത വഹിച്ചു. പി.വി. ജലേശൻ, കെ.പി. രാമചന്ദ്രൻ, എം. തമ്പാൻ, ടി.വി. രഘുനാഥ്, കെ.വി. വിജയൻ, കെ.പി. നാരായണൻ, എം.വി. നാരായണൻ എന്നിവർ സംസാരിച്ചു. എ.വി. രാധാകൃഷ്ണൻ സ്വാഗതവും കെ.വി. സോന നന്ദിയും പറഞ്ഞു. പടം :ചകിരി കമ്പോസ്റ്റ് വിതരണോദ്ഘാടനം പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.