കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയിൽവേ ഗേറ്റ് താഴിട്ടുപൂട്ടി. കോട്ടച്ചേരി മേൽപാലത്തിന്‍റെ ഉദ്ഘാടനത്തിനു ശേഷം 11.20ന് മംഗളൂരുവിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് ഗുഡ്സ് ട്രെയിൻ കടന്നുപോകാനാണ് ഗേറ്റ് അവസാനമായി പോയൻറ്സ്മാൻ കെ.പത്മനാഭൻ അടച്ചത്. ട്രെയിൻ കടന്നുപോയതിനു പിന്നാലെ എൻജിനീയർ എസ്. സുനു, സിഗ്നൽ എൻജിനീയർ പി. ശശി, ട്രാഫിക് ഇൻസ്പെക്ടർ സജിത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഗേറ്റിനു താഴിട്ടുപൂട്ടിയ ശേഷം ഉദ്യോഗസ്ഥർക്ക് താക്കോൽ കൈമാറി. കെ. സാവിത്രി, വി. ഗീത, എം. രാഹുൽ എന്നിവരായിരുന്നു ജീവനക്കാരായി അവസാനമായുണ്ടായിരുന്നത്. ഏകദേശം 67 വർഷത്തോളമായി ഈ ഗേറ്റ് കോട്ടച്ചേരിയിലുണ്ട്. knhd gate lock kottacheri പോയൻറ്സ്മാൻ കെ. പത്മനാഭൻ ഗുഡ്സ് ട്രെയിൻ കടന്നുപോയതിനു ശേഷം ഗേറ്റ് ലോക്ക് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.