ബൈത്തുസ്സകാത്ത് വീടുകളുടെ സമർപ്പണം നാളെ

തൃക്കരിപ്പൂർ: ബൈത്തുസ്സകാത്ത് പടന്ന, തൃക്കരിപ്പൂർ പഞ്ചായത്തുകളിലായി നിർമിച്ച ആറ് വീടുകളുടെ കൈമാറ്റം ബുധനാഴ്ച വൈകീട്ട് എഴിന്​ തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൃക്കരിപ്പൂരിലെ കൈക്കോട്ടുകടവ്, തൈക്കിൽ, പൂച്ചോൽ എന്നിവിടങ്ങളിലും പടന്ന പഞ്ചായത്തിലെ മുതിരക്കൊവ്വൽ, നടക്കാവ് എന്നീ സ്ഥലങ്ങളിലുമാണ് പുതിയ വീടുകൾ ഒരുക്കിയത്. പുതുതായി നിർമിക്കുന്ന അഞ്ച് വീടുകളുടെ പ്രഖ്യാപനവും ചടങ്ങിൽ നടത്തും. ഭൂമിയോ വീടോ ഇല്ലാത്ത, സർക്കാറി​ന്റെ ഭവനപദ്ധതികളിൽ പല കാരണങ്ങളാൽ വീടുലഭിക്കാത്ത അർഹമായ കുടുംബങ്ങളെ കണ്ടെത്തിയാണ് വീടുനൽകുന്നത്. ഇതു വരെയായി 15 വീടുകൾ പൂർണമായി നിർമിച്ചുനൽകി. അർഹരായവർക്ക് ഭൂമിയും നൽകി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് വീടുകളുടെ സമർപ്പണവും പ്രഖ്യാപനവും നിർവഹിക്കും. എം. രാജഗോപാലാൻ എം.എൽ.എ, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് വി.എൻ. ഹാരിസ് എന്നിവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ പി.പി. സലാഹുദ്ദീൻ ഹാജി, സംഘാടകസമിതി ഭാരവാഹികളായ സഈദ് ഉമർ, ശഫീഖ് നസ്‌റുല്ല, കെ.സി. ജാബിർ, എം.ടി.പി. മുസ്തഫ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.