ആടുകളെ നായ്ക്കൾ കടിച്ചുകൊന്നു; പകരം ആടുകളെ നൽകി 'മണ്ണിന്‍റെ കാവലാൾ'

നീലേശ്വരം: നായ്ക്കൾ കടിച്ചുകൊന്ന ആടുകൾക്ക് പകരമായി 'മണ്ണിന്‍റെ കാവലാൾ' കൂട്ടായ്മ ആടുകളെ​ നൽകി. മാസങ്ങൾക്കു മുമ്പാണ്​ യശോദയുടെ മൂന്ന് ആടുകളെ തെരുവുനായ്ക്കൾ കൊന്നത്​. അവരുടെ സങ്കടകരമായ അവസ്ഥ നവമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതുകണ്ട്​ 'യശോദക്ക് ഒരു കുഞ്ഞാട് ' എന്ന് പേരിട്ട് പദ്ധതി തുടങ്ങി. ദിവസങ്ങൾക്കകം ആറ് ആടുകളെ വാങ്ങി. പ്രവർത്തകർ യശോദയുടെ വീട്ടിലെത്തി അവയെ കൈമാറി. അമ്പലത്തറ എസ്.ഐ മധുസൂദനൻ, ജോസഫ് ബിരിക്കുളം, ഹരീഷ് കൊളംകുളം, നാസർ പാറപ്പള്ളി, കുഞ്ഞിക്കണ്ണൻ നായർ, രാഹുൽ കാലിച്ചാനടുക്കം, വേണു വട്ടപ്പാറ എന്നിവർ പ​ങ്കെടുത്തു. nlr masay-1 അമ്പലതായിലെ യശോദക്ക് ' മണ്ണിന്‍റെ കാവലാൾ' കൂട്ടായ്മ ആടുകളെ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.