ടി.കെ.കെ. ഫൗണ്ടേഷന്‍ പുരസ്‌കാരം സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: സാമൂഹിക പ്രവർത്തകൻ ടി.കെ.കെ. നായരുടെ ഓര്‍മക്ക്​ ടി.കെ.കെ.ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 15ാമത് പുരസ്‌കാരം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ജൈവകര്‍ഷകനും വ്യാപാരി നേതാവുമായ സി. യൂസഫ്ഹാജിക്ക് സമ്മാനിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. സി.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ മുന്‍ ചെയര്‍മാന്‍ വി.വി. രമേശന്‍ യൂസഫ് ഹാജിയെ പൊന്നാട അണിയിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത, അഡ്വ. എം.എ.സി. ജോസ്, നഗരസഭ മുൻ ചെയര്‍മാന്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍, മുന്‍ കൗണ്‍സിലര്‍ എച്ച്. ഗോകുല്‍ദാസ് കാമ്മത്ത്, പി.വി. കുഞ്ഞിരാമന്‍, കെ.വി. ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് അസ്‍ലം സ്വാഗതവും സെക്രട്ടറി ടി.കെ. നാരായണന്‍ നന്ദിയും പറഞ്ഞു. knhd c yousaf haji ടി.കെ.കെ. ഫൗണ്ടേഷന്‍ 15ാമത് പുരസ്‌കാരം സി. യൂസഫ് ഹാജിക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമര്‍പ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.