'ലഹരിമാഫിയക്കെതിരെ നടപടി വേണം'

ഉദുമ: ലഹരിമാഫിയക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ ഉദുമ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പാലക്കുന്ന്‌ സാഗർ ഓഡിറ്റോറിയത്തിൽ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി. അതുൽ ഉദ്ഘാടനം ചെയ്തു. കിരൺ കരിച്ചേരി അധ്യക്ഷത വഹിച്ചു. അഖിൽ പാക്കം പ്രവർത്തന റിപ്പോർട്ടും കെ. അഭിറാം സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി ആൽബിൻ മാത്യു, വിപിൻ കീക്കാനം എന്നിവർ സംസാരിച്ചു. വി.ആർ. ഗംഗാധരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വിമൽരാജ് (പ്രസി), സുജേഷ്, ശിൽപ (വൈസ് പ്രസി), പി. ശ്രീനാഥ് (സെക്ര), ചന്ദ്രലേഖ, ശിവപ്രസാദ് (ജോ. സെക്ര). sfi uduma area samelan.jpgഎസ്.എഫ്.ഐ ഉദുമ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി. അതുൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.