കാസർകോട്: നന്മചെയ്യുക മാത്രമാണ് ജീവിതലക്ഷ്യമെന്ന് മനസ്സിലാക്കി ജീവിച്ച മഹാനായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുസ്‍ലിം ലീഗ് ജില്ല പ്രസിഡൻറ് ഇൻ ചാർജ് വി.കെ.പി. ഹമീദലി. പതിഞ്ഞശബ്ദത്തിൽ ഉറച്ചതീരുമാനങ്ങൾ പറയാനുള്ള കഴിവ് സാധ്യമാണെന്ന് ബോധ്യപ്പെടുത്തിയ മഹാനായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. നേതാക്കളായ സി.ടി. അഹമ്മദലി, ടി.ഇ. അബ്ദുല്ല, എ. അബ്ദുൽ റഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ്, എം.എസ്. മുഹമ്മദ് കുഞ്ഞി, എം.ബി. യൂസുഫ്, അസീസ് മരിക്കെ, കെ. മുഹമ്മദ്കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ, വി.കെ. ബാവ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള, ടി.എ. മൂസ, എ.എം. കടവത്ത്, കെ.ഇ.എ. ബക്കർ, എം.പി. ജാഫർ, കെ.എം. ശംസുദ്ദീൻഹാജി, എം. അബ്ബാസ്, കെ. അബ്ദുല്ലക്കുഞ്ഞി തുടങ്ങിയവരും അനുശോചിച്ചു. ഇന്ന് സർവകക്ഷി അനുശോചന യോഗം കാസർകോട്: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് മുസ് ലിം ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് നാലിന് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സർവകക്ഷി അനുശോചന യോഗം നടക്കും. ഡി.സി.സി പ്രസിഡൻറ് അനുശോചിച്ചു കാസർകോട്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്നേഹ, സാഹോദര്യങ്ങൾ നിറഞ്ഞുതുളുമ്പിയ വ്യക്തിത്വമായിരുന്നുവെന്ന് ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ. പൊതുജീവിതത്തിലെ സൗമ്യസാന്നിധ്യമാണ് മാഞ്ഞുപോകുന്നത്. രാഷ്ട്രീയ, സാമൂഹിക, ആത്മീയ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.