മഡിയനിൽ ചൂതാട്ടം; അഞ്ചംഗ സംഘം അറസ്റ്റിൽ

കാഞ്ഞങ്ങാട്: പണംവെച്ച് ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട അഞ്ചംഗസംഘത്തെ ഹോസ്ദുര്‍ഗ് എസ്‌.ഐ കെ.പി. സതീഷും സംഘവും അറസ്റ്റ് ചെയ്തു. രാജേഷ് നമ്പ്യാറടുക്കം, മുഹമ്മദ് ഫൈസല്‍ മൗവ്വല്‍, ടി. ഹരീഷ് പെരളം, വേലാശ്വരം പാണംതോട് സ്വദേശികളായ ടി. ഷൈജു, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് മഡിയനില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. കളിക്കളത്തില്‍ നിന്ന് 2380 രൂപയും പിടിച്ചെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.