കാസർകോട്: ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലതല പ്രഖ്യാപനവും ജില്ലതല തദ്ദേശസ്വയംഭരണ ദിനാഘോഷവും കില മുന്‍ഡയറക്ടറും കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ. പി.പി. ബാലന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാനഗര്‍ പഞ്ചായത്ത് റിസോഴ്സ് സൻെറര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ല സെക്രട്ടറിയും ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ അഡ്വ. എ.പി. ഉഷ അധ്യക്ഷത വഹിച്ചു. ഡോ. സി. തമ്പാന്‍ മോഡറേറ്ററായി. കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍, ജനകീയാസൂത്രണം മുന്‍ ജില്ല ഫെസിലിറ്റേറ്റര്‍ പപ്പന്‍ കുട്ടമത്ത് എന്നിവര്‍ വിഷയാവതരണം നടത്തി. ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡൻറുമാരായ ഇ. പത്മാവതി, എ.ജി.സി. ബഷീര്‍, റിസോഴ്സ്പേഴ്സൻ വി.വി. പ്രസന്ന കുമാരി, കില റിസോഴ്സ്പേഴ്സൻ എം. കണ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ്സണ്‍ മാത്യു സ്വാഗതവും കില ജില്ല ഫെസിലിറ്റേറ്റര്‍ അജയന്‍ പനയാല്‍ നന്ദിയും പറഞ്ഞു. EKEEKRITHA THADESHAM P P BALAN.jpg ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലതല പ്രഖ്യാപനവും ജില്ലതല തദ്ദേശ സ്വയംഭരണ ദിനാഘോഷവും ഡോ. പി.പി. ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.