ജലപാത: നമ്പ്യാർക്കൽ മുതൽ ചിത്താരി വരെ ചീഫ് എൻജിനീയർ സന്ദർശിച്ചു

കാഞ്ഞങ്ങാട്: കോവളം-ബേക്കൽ ജലപാത നിർമാണത്തിന്‍റെ ഭാഗമായി ജലപാത കടന്നുപോകുന്ന സ്ഥലങ്ങൾ ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ സന്ദർശിച്ചു. കോവളം-ബേക്കൽ ജലപാതയുടെ അവസാന റീച്ചിലാണ് കനാൽ നിർമാണവും ചിത്താരി പുഴയിലെ നിർമാണ പ്രവർത്തനങ്ങളും നടക്കേണ്ടത്. വെള്ളായി തോടുവഴിയാണ് ചിത്താരി പുഴയിൽ ചേരുന്നത്. ചിത്താരി പുഴയുടെ ഭാഗമായിട്ടുള്ള പാലങ്ങൾ പുതുക്കിപ്പണിയേണ്ടതുണ്ട്. അതിൽ പ്രഥമ പരിഗണന തകരാറിലായ അള്ളങ്കോട് പാലത്തിന് നൽകണമെന്ന് അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ ടി. ശോഭ അഭ്യർഥിച്ചു. അത് പരിശോധിച്ച്​ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. മഡിയൻ പാലം, അള്ളങ്കോട് പാലം, പാറക്കടവ് പാലം, ചിത്താരി പാലം തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. ഇൻലാൻഡ്​ നാവിഗേഷൻ ചീഫ് എൻജിനീയർ ശ്യാം ഗോപാൽ, ഡയറക്ടർ അരുൺ ജേക്കബ്, എക്സി. എൻജിനീയർ ഷീല അലോകൻ, അസി. എക്സി. എൻജിനീയർ അനൂപ്, അസി. എൻജിനീയർ സുധാകരൻ, വാട്ടർ ബാലൻസ് പഠനം നടത്തിയ കൺസൽട്ടൻറ് സ്ഥാപനത്തിന്റെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ ടി. ശോഭ, വൈസ് പ്രസിഡൻറ് കെ. സബീഷ്, വികസന സ്ഥിരംസമിതി ചെയർപേഴ്സൻ കെ. മീന, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ. കൃഷ്ണൻ എന്നിവരും സംബന്ധിച്ചു. ഫോട്ടോ: കോവളം-ബേക്കൽ ജലപാത കടന്നുപോകുന്ന സ്ഥലങ്ങൾ ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.