കാരംസ് ചാമ്പ്യൻഷിപ്: സംഘാടക സമിതി

കാഞ്ഞങ്ങാട്: ഡിസംബർ മൂന്നുമുതൽ അഞ്ചുവരെ പടന്നക്കാട് ഗുഡ് ഷെപ്പേഡ് ചർച്ച് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന സംസ്ഥാന കാരംസ് ചാമ്പ്യൻഷിപ്പിന്​ സംഘാടക സമിതി രൂപവത്​കരിച്ചു. സംഘാടക സമിതി രൂപവത്​കരണ യോഗം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൻ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. കാരംസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് പ്രഫ. കെ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. പടന്നക്കാട് വാർഡ് കൗൺസിലർ ഹസീന റസാഖ് തായലക്കണ്ടി, നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലർ അബ്​ദുൽറസാഖ് തായലക്കണ്ടി, കാഞ്ഞങ്ങാട് പ്രസ്‌ഫോറം പ്രസിഡൻറ്​ പി. പ്രവീൺ കുമാർ, കെ.വി. രാഘവൻ മാസ്​റ്റർ, വൈ.എം.സി. ചന്ദ്രശേഖരൻ, ടി.സത്യൻ പടന്നക്കാട്, എ.ശബരീശൻ, കാഞ്ഞങ്ങാട് മർച്ചൻറ്​സ് അസോസിയേഷൻ ട്രഷറർ എ.സുബൈർ, കെ.വി. ജയൻ വെള്ളിക്കോത്ത്, സി. സുകുമാരൻ മാസ്​റ്റർ, കെ.നാരായണൻ ചെറുവത്തൂർ, കാരംസ് അസോസിയേഷൻ ജില്ല ട്രഷറർ ഗണേഷ് അരമങ്ങാനം, വൈസ് പ്രസിഡൻറ്​ ടി.ജെ.സന്തോഷ്, ജോ. സെക്രട്ടറിമാരായ എം.എം.ഗംഗാധരൻ, എം.വിശ്വാസ്, മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു. ജോ. സെക്രട്ടറിമാരായ കെ.എസ്. ഹരി കുമ്പള സ്വാഗതവും കെ.വി.സുധാകരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മന്ത്രി വി. അബ്​ദുൽറഹ്മാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ഇ. ചന്ദ്രശേഖരൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണൻ, സംസ്ഥാന കാരംസ് അസോസിയേഷൻ പ്രസിഡൻറ് പി.എസ്. മനേക്ഷ് (രക്ഷാ.), കെ.വി.സുജാത (ചെയ.), പി.പി. മുഹമ്മദ് റാഫി (വർക്കിങ് ചെയ.), വി.സുകുമാരൻ, എം.അസിനാർ, അഡ്വ.പി.കെ. ചന്ദ്രശേഖരൻ, എം.ബൽരാജ്, ഐശ്വര്യ കുമാരൻ, അബ്​ദുൽറസാഖ് തായിലക്കണ്ടി, സി.യൂസഫ് ഹാജി, രാഘവൻ വെളുത്തോളി, സി.കെ.ബാബുരാജ്, മുത്തലിബ്, കെ.വി.രാഘവൻ (വൈസ് ചെയ.), ശ്യാംബാബു വെള്ളിക്കോത്ത് (ജന.കൺ.), ടി.ജെ.സന്തോഷ് (ഓർഗ. സെക്ര.), കെ.എസ്.ഹരി കുമ്പള, കെ.വി.സുധാകരൻ, വി.വി.രാജേഷ്​, കൃഷ്ണ, വിശ്വാസ് പള്ളിക്കര (ജോ.കൺ), ഗണേഷ് അരമങ്ങാനം (ട്രഷ). മനോജ് പള്ളിക്കര (ടൂർണമൻെറ്​ കോ ഓഡിനേറ്റർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.