കരിയർ ഗൈഡൻസ്

കാസർകോട്: വിസ്ഡം സ്​റ്റുഡൻറ്​സ് കാസർകോട് ജില്ല സമിതി അക്കാദമിക് വിങ്ങിന് കീഴിൽ, ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുവേണ്ടി അനുമോദന സദസ്സും സെഷനും സംഘടിപ്പിച്ചു. ജില്ല അക്കാദമിക്​ വിങ്​ കൺവീനർ ശമ്മാസ് അൽ ഹികമി നേതൃത്വം നൽകിയ പഠന സെഷനിൽ അക്കാദമിക വിദഗ്ധൻ ഐ.ഐ.ടി മദ്രാസ് അലുമ്​നി സി. മുഹമ്മദ് അജ്മൽ, ഡോ. ഷഹബാസ് കെ. അബ്ബാസ്, സീനിയർ എൻജിനീയർ (നോക്കിയ), ജൈസൽ അഷ്റഫ് തുടങ്ങിയവർ വിഷയാവതരണം നടത്തി. ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് ഫാരിസ് കാഞ്ഞങ്ങാട്, സെക്രട്ടറി റഈസ് പട്​ല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.