ശരത് ലാലിന്റെ സഹോദരി അമൃതക്ക് പഠന സഹായം

കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനം പാലിച്ച് മുൻ ഐ.എ.എസ് ഓഫിസറും തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന കേരള കോൺഗ്രസ് എം. നേതാവ് എം.പി. ജോസഫ്. കല്ല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത് ലാലിന്റെ സഹോദരി അമൃതക്ക് സിവിൽ സർവിസ് പരീക്ഷക്കുള്ള പഠന സ്വകര്യമൊരുക്കുമെന്ന വാഗ്ദാനമാണ് യഥാർഥ്യമാക്കുന്നത്. ഒരുലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് നൽകുന്നത്. 23ന് രാവിലെ 10.30 ന് കാസർകോട്ട് നടക്കുന്ന ചടങ്ങിൽ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ തുക കൈമാറുമെന്ന് എം.പി. ജോസഫ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.