ചെറുവത്തൂർ: മൺമറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന നാടൻ കലകളെയും നാട്ടറിവുകളെയും സംരക്ഷിക്കുന്നതിനും തനിമ ചോർന്നു പോകാതെ പുതുതലമുറയ്ക്ക് കൈമാറുന്നതിനും വേണ്ടി ലോക നാട്ടറിവ് ദിനത്തിന്റെ ഭാഗമായി നാട്ടുകലാകാരക്കൂട്ടം എന്ന നാടൻ കലാകാരന്മാരുടെ സംഘടന സ്കൂളുകളിൽ നാട്ടറിവ് ദിനം ആചരിച്ചു. തലമുറകളായി കൈമാറിവന്ന നാട്ടീണങ്ങൾ, കലാരൂപങ്ങൾ, കൃഷിയറിവുകൾ, നാട്ടുവഴക്കങ്ങൾ, നാട്ടുവൈദ്യം, ഭക്ഷണരീതി, നാടോടി കഥകൾ തുടങ്ങിയവ സംരക്ഷിക്കപ്പെടേണ്ടതിന്റെയും പുതുതലമുറയ്ക്ക് പഠിപ്പിച്ചു നൽകേണ്ടതിന്റെയും അനിവാര്യത തിരിച്ചറിഞ്ഞാണ് ദിനം ആചരിച്ചത്. കുട്ടമത്ത് ഗവ ഹയർ സെക്കൻൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ നാട്ടുകലാകാര കൂട്ടം സംസ്ഥാന പ്രസിഡന്റ് ഉദയൻ കുണ്ടംകുഴി ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ മേഖലാ പ്രസിഡൻറ് പ്രമോദ് അപ്യാൽ അധ്യക്ഷത വഹിച്ചു. ഉദയൻ കുണ്ടംകുഴി, സുരേഷ് പളളിപ്പാറ, കുഞ്ഞികൃഷ്ണൻ മടിക്കൈ, സുനിൽ കണ്ണൻ, രവി വാണിയം പാറ, രാജേഷ് പാണ്ടി, സതീശൻ വെളുത്തോളി, ഷൈജു ബിരിക്കുളം, സ്മിത എന്നിവർ നാടൻപാട്ട് അവതരിപ്പിച്ചു. പ്രഥമാധ്യാപകൻ കെ. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. കലാകാരന്മാരോടൊപ്പം കുട്ടികളും പാട്ടിനോടൊപ്പം ചുവടു വെച്ചു. പടം : നാട്ടുകലാകാരക്കൂട്ടത്തിന്റെ ഫോക് ലോർ ദിനാചരണം കുട്ടമത്ത് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഉദയൻ കുണ്ടംകുഴി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.