ഉദുമ: പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക് വാങ്ങിയ ബാര അടുക്കത്തുവയൽ അനശ്വര വിശാലിനെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി അനശ്വരയുടെ വീട്ടിൽചെന്ന് അനുമോദിച്ചു. ജില്ലയിൽ ഇത്തവണ അനശ്വര മാത്രമാണ് ഈ നേട്ടത്തിന് അർഹയായത്. ഗ്രേസ് മാർക്കില്ലാതെ നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. അടുക്കത്ത്ബയൽ മേഖല കോൺഗ്രസ് കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം രാജ്മോഹൻ ഉണ്ണിത്താൻ എം.പി കൈമാറി. വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വിശാലാക്ഷന്റെയും പെരിയ പോളിടെക്നിക്കിലെ അധ്യാപിക വി.കെ. നിഷയുടെയും മകളാണ്. അക്ഷര വിശാൽ സഹോദരിയാണ്. എം.പിയുടെ കൂടെ സാജിദ് മൗവൽ, ഉദുമ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.വി. ഭക്തവത്സലൻ, സുകുമാരൻ പൂച്ചക്കാട്, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബി. ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ബി. ബിനോയ്, രാജകല നാരായണൻ, ശശി ഗോകുലം, പി. മുരളി എന്നിവരും ഉണ്ടായിരുന്നു. പടം uduma answara അനശ്വരക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.