ചെമ്മനാട്: തുടർച്ചയായി രണ്ടാംവർഷവും മികച്ച വിജയം നേടിയ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെയും സ്കൂൾ മാനേജ്മെന്റ് അനുമോദിച്ചു. 340 വിദ്യാർഥികൾ പരീക്ഷയെഴുതി മുഴുവൻ പേരും വിജയിച്ചു. 24 കുട്ടികൾ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയപ്പോൾ 12 കുട്ടികൾ 9 എ പ്ലസ്, 15 കുട്ടികൾ 8 എ പ്ലസ് നേടി. മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ കുട്ടികളെ പി.ടി.എ കമ്മിറ്റി അനുമോദിച്ചു. അനുമോദന ചടങ്ങിൽ മുൻ ഹെഡ്മാസ്റ്റർ കെ.ഒ. രാജീവൻ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. സുകുമാരൻ നായർ, സ്കൂൾ കൺവീനർ സി.എച്ച്. റഫീഖ്, പി.ടി.എ വൈസ് പ്രസിഡന്റ് തമ്പാൻ നമ്പ്യാർ, ജമാഅത്ത് കമ്മിറ്റി സെക്രട്ടറി സി.എച്ച്. സാജു, മദർ പി.ടി.എ പ്രസിഡന്റ് മുഹ്സീന, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ജിജി തോമസ്, കെ.ടി. നിയാസ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് പി.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. വിജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ. മധുസൂദനൻ നന്ദിയും പറഞ്ഞു. Chemnad: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ ചെമ്മനാട് ജമാഅത്ത് ഹൈസ്കൂൾ മുൻ ഹെഡ് മാസ്റ്റർ കെ.ഒ. രാജീവൻ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.