വെള്ളാപ്പിൽ കായൽമത്സ്യ വിപണനകേന്ദ്രം തുറന്നു

തൃക്കരിപ്പൂർ: മൂന്നു പതിറ്റാണ്ടായി മത്സ്യഫെഡി​ന്റെ കീഴിൽ ഇടയിലെക്കാട്ടിൽ പ്രവർത്തിച്ചു വരുന്ന വലിയപറമ്പ് മത്സ്യത്തൊഴിലാളി ഡെവലപ്മൻെറ് വെൽഫെയർ സഹകരണ സംഘം തൃക്കരിപ്പൂർ വെള്ളാപ്പിൽ കായൽമത്സ്യ വിൽപന കേന്ദ്രം തുറന്നു. മത്സ്യഫെഡ് ജില്ല മാനേജർ കെ.എച്ച്. ശരീഫ് ഉദ്ഘാടനം ചെയ്തു. വെള്ളാപ്പിലെ കായലോരം ഫിഷ്സ്റ്റാളിൽ കവ്വായി കായലിൽ ലഭ്യമാകുന്ന മത്സ്യങ്ങളാണ് വിൽപനക്കെത്തിക്കുക. യു.പി.സി. അഹമ്മദിന് നൽകി ആദ്യവിൽപന മൽസ്യ ഫെഡ് മാനേജർ നിർവഹിച്ചു. സംഘം പ്രസിഡൻറ് പി.പി. ഭരതൻ അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഓഫിസർ പി. ശോഭിത, കെ. ശ്രീകുമാർ, സംഘം വൈസ് പ്രസിഡൻറ് കെ.കെ. കുഞ്ഞികൃഷ്ണൻ, ഡയറക്ടർമാരായ വി. ലീല, കെ.വി. പത്മനാഭൻ, പി.പി. സോമൻ, കെ. രാജേഷ് കുമാർ, സെക്രട്ടറി വി. ബൈജു, കെ. അശോകൻ എന്നിവർ സംസാരിച്ചു. ഓഫിസിന് അനുവദിച്ച കമ്പ്യൂട്ടറിന്റെ സ്വിച്ചോൺ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ സി.പി. ഭാസ്കരൻ നിർവഹിച്ചു. മുൻ പ്രസിഡൻറുമാരായ ടി.കെ. നാരായണൻ, കെ.വി. കുഞ്ഞിക്കണ്ണൻ എന്നിവരുടെ ഛായാചിത്രങ്ങൾ പി.പി.ഭരതൻ അനാച്ഛാദനം ചെയ്തു. മൽസ്യഫെഡ് റിട്ട. മാനേജർ വി.വനജ പങ്കെടുത്തു. പടം tkp fish stall വെള്ളാപ്പ്-ഇടയിലെക്കാട് ജംഗ്ഷനിൽ കായലോരം മൽസ്യവിൽപന കേന്ദ്രം മൽസ്യഫെഡ് ജില്ല മാനേജർ കെ.എച്ച്. ശരീഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.