മൊഗ്രാൽ: മൊഗ്രാൽ നാങ്കി കടപ്പുറത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാർ പദ്ധതിക്കായി ശ്രമം നടത്തുമെന്ന് എ.കെ.എം. അഷ്‌റഫ് എം.എൽ.എ അറിയിച്ചു. നാങ്കി കടപ്പുറത്തുവെച്ച് ജനപ്രതിനിധികളും പ്രദേശവാസികളുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി മഴക്കാലത്ത് നാങ്കി കടപ്പുറം പ്രദേശവും വീടുകളും വെള്ളത്തിൽ മുങ്ങുക പതിവാണ്. വലിയ ദുരിതമാണ് ഈ സമയത്ത് പ്രദേശവാസികൾ നേരിടുന്നത്. ഇതിന് പരിഹാരമെന്നോണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ജലസേചന വകുപ്പിനെയും പ്രശ്നപരിഹാരത്തിന് സമീപിച്ചെങ്കിലും അനുകൂല നിലപാട് സ്വീകരിക്കാൻ അവർക്കായിട്ടില്ല. ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്വകാര്യ ഭൂമിയിൽ ഓവുചാലുകൾ നിർമിക്കാൻ കഴിയില്ലെന്നതാണ് ഇതിന് കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. പ്രദേശം ഉദ്യോഗസ്ഥർ സന്ദർശിക്കുകയും ചെയ്തിരുന്നു. നാങ്കി കടപ്പുറം ഓവുചാലിനെ ബന്ധിപ്പിക്കുന്ന തരത്തിൽ തീരദേശ റോഡിന് സമീപത്തുകൂടി ഹാർബർ ഫണ്ട് ഉപയോഗിച്ച് ഡ്രെയിനേജ് സംവിധാനം ഉണ്ടാക്കാനായാൽ പ്രശ്നത്തിന് പരിഹാരം കാണാനാവുമെന്ന പ്രതീക്ഷ പ്രദേശവാസികൾ ചർച്ചയിൽ മുന്നോട്ടുവെച്ചു. ഇതും കൂടി പരിഗണിക്കാമെന്ന് എം.എൽ.എ യോഗത്തിൽ ഉറപ്പുനൽകി. ചർച്ചയിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസഫ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സബൂറ, വാർഡ് മെംബർ കൗലത്ത് ബീവി, മുൻ പഞ്ചായത്ത് അംഗം രമേശ് ഗാന്ധിനഗർ, ബി.കെ. അബ്ദുൽ ഖാദർ കൊപ്പളം, സി.എം. ജലീൽ, റാഷിദ് കടപ്പുറം, ബി.കെ. അൻവർ, ഇബ്രാഹിം നാങ്കി, മുഹമ്മദ് കടപ്പുറം, ബി.കെ. ആസിഫ്, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.