കാസർകോട്: സൈന്യത്തിലെ അഗ്നിപഥിനെതിരെ സി.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ സര്‍ക്കാര്‍ നേരിടുന്നത് ജനാധിപത്യ രീതിയിലല്ല. തൊഴിലില്ലായ്മ അനുദിനം പെരുകുന്ന രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെയുള്ള, തൊഴിലുകള്‍ വീതംവെക്കാനുള്ള നീക്കത്തിലാണ്. സ്ഥിരം തൊഴില്‍ എന്നത് മിഥ്യയാകുന്ന കാലമാണ് അധികാരത്തിലിരുന്ന് ബി.ജെ.പി സൃഷ്ടിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സ്വാധീന കേന്ദ്രങ്ങളിലാണ് അഗ്നിപഥിനെതിരെ ട്രെയിൻ തീവെക്കലടക്കം അരാജക പ്രതിഷേധങ്ങള്‍ വളര്‍ന്നുവരുന്നത്. ബി.ജെ.പി ചെയ്യേണ്ടത് സൈന്യത്തെവെച്ചുള്ള പരീക്ഷണം ഉപേക്ഷിക്കുകയാണ്. നിശ്ചിതകാല തൊഴില്‍ നിയമമാക്കിയ 2018ല്‍ സി.ഐ.ടി.യു, ഇതര ട്രേഡ് യൂനിയനുകളുമായി ചേര്‍ന്ന് സംസ്ഥാനത്ത് പണിമുടക്ക് നടത്തിയതാണ്. അന്ന് അധികമാരും ഈ അപകടത്തെ തിരിച്ചറിഞ്ഞില്ല. ജൂണ്‍ 28ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.