നേതാജിയുടെ പ്രതിമ അനാവരണം ചെയ്തു

തൃക്കരിപ്പൂർ: ഐ.എൻ.എ സ്ഥാപകൻ സുഭാഷ് ചന്ദ്രബോസിന്റെ പൂർണകായ പ്രതിമ തൃക്കരിപ്പൂരിലെ വീട്ടുമുറ്റത്ത് യാഥാർഥ്യമായി. ഐ.എൻ.എയുടെ സമരഭടൻ കുഞ്ഞിരാമന്റെ ഓർമയിൽ മകൻ ഡോ. കെ. സുധാകരനാണ് അദ്ദേഹത്തിന്റെ പുരയിടത്തിൽ ശിൽപം പണികഴിപ്പിച്ചത്. കോൺക്രീറ്റിൽ പണിത പ്രതിമ മുൻ എം.പി പി. കരുണാകരൻ അനാച്ഛാദനം ചെയ്തു. നേതാജിയുടെ സഹോദരീപുത്രൻ അർദേന്ദു ബോസ് ഓൺലൈനിൽ ചടങ്ങിനെ അഭിസംബോധന ചെയ്തു. ആർട്ടിസ്റ്റ് കെ.കെ. മാരാർ അധ്യക്ഷത വഹിച്ചു. 12 അടിയുള്ള പ്രതിമയുടെ നിർമാണം നടത്തിയത് പരിയാരം മെഡിക്കൽ കോളജ് ആർട്ടിസ്റ്റ് എം.വി. രവീന്ദ്രനാണ്. പ്രഫ. കെ.പി. ജയരാജൻ ആമുഖഭാഷണം നടത്തി. എം. രാജഗോപാലൻ എം.എൽ.എ, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ചന്ദ്രമതി, ചന്തേര എസ്.ഐ ഉണ്ണികൃഷ്ണൻ, എ. മുകുന്ദൻ, ഡോ. കെ. സുധാകരൻ, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പടം/subhash chandraboss prathima.jpg സുഭാഷ് ചന്ദ്രബോസിന്റെ കോൺക്രീറ്റ് പ്രതിമ മുൻ എം.പി പി. കരുണാകരൻ അനാച്ഛാദനം ചെയ്തപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.