സെപക് താക്രോ ചാമ്പ്യൻഷിപ്: മാസ്റ്റേഴ്സിൽ കാസർകോട്

തൃക്കരിപ്പൂർ: സംസ്ഥാന സെപക് താക്രോ മിനി ആൻഡ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ് തൃക്കരിപ്പൂരിൽ സമാപിച്ചു. മിനി ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജില്ല ടീം ജേതാക്കളായി. ആതിഥേയരായ കാസർകോടാണ് റണ്ണേഴ്സ്. കൊല്ലം, പാലക്കാട് ജില്ലകൾ മൂന്നാം സ്ഥാനം പങ്കിട്ടു. പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് ജേതാക്കളായി. തൃശൂരിനാണ് രണ്ടാം സ്ഥാനം. കാസർകോട്, കോഴിക്കോട് ടീമുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. മാസ്റ്റേഴ്സ് വിഭാഗത്തിൽ കാസർകോട് ചാമ്പ്യന്മാരായി. പാലക്കാട് രണ്ടാം സ്ഥാനവും തൃശൂർ മൂന്നാം സ്ഥാനവും നേടി. ചാമ്പ്യൻഷിപ്പി​െന്റ ഉദ്ഘാടനം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് നിർവഹിച്ചു. അസീസ് കൂലേരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം. മനു, ബ്ലോക്ക് അംഗം വി.പി.പി. ഷുഹൈബ്, സെപക് താക്രോ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.വി. ബാബു, എം.വി. രാധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം. മോഹനൻ, ദേശീയ ഫെഡറേഷൻ അംഗം എം.കെ. പ്രേംകൃഷ്ണൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ. മധുസൂദനൻ, ഷൗക്കത്തലി അക്കാളത്ത്, ടി.എം. സിദ്ദീഖ് എന്നിവർ സംസാരിച്ചു. പടം Tkp masters team ksdസംസ്ഥാന മാസ്റ്റേഴ്സ് സെപക് താക്രോയിൽ ജേതാക്കളായ കാസർകോട് ടീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.