കാസർകോട് പൊലീസ് ജീപ്പ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; പൊലീസുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാസർകോട്: കാസർകോട് പൊലീസ് ജീപ്പ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി. ഒരാൾക്ക് പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥനായ ബിജുവിനാണ് പരിക്കേറ്റത്. പുലർച്ചെ നാലരയോടെ വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.

വിദ്യാനഗർ പാറക്കെട്ട റോഡിലെ ഫാമിലി കോളനിക്ക് സമീപമായിരുന്നു സംഭവം. നൈറ്റ് പെട്രോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്.ഐ പ്രശാന്തും സംഘവുമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ബിജുവായിരുന്നു വാഹനം ഓടിച്ചിരുന്നത്.

നിയന്ത്രണംവിട്ട ജീപ്പ് പോസ്റ്റിലിടിച്ച കത്തുകയായിരുന്നു. അഗ്നിശമനസേനാ യൂനിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ജീപ്പ് പൂർണമായി കത്തിനശിച്ചു.

Tags:    
News Summary - Kasaragod police jeep hits electricity post and burns; The passengers escaped safely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.