Posted On
date_range Updated On
date_range കാസർകോട് നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ല് തകർന്നു
കുമ്പള: കാസർകോട് നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറ്. ഇന്നലെ രാത്രി 8.30ന് കുമ്പളക്കും ഉപ്പളക്കും ഇടയിലാണ് സംഭവം. ട്രെയിൻ കുമ്പള റെയിൽവേ സ്റ്റേഷൻ പിന്നിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്.
ട്രെയിനിലെ എസ് 2 കോച്ചിന് നേരെയാണ് കല്ലേറുണ്ടായത്. വാതിലിന്‍റെ ചില്ല് തകർന്നു. യാത്രക്കാർക്ക് പരിക്കില്ല.
മംഗളൂരുവിൽ നിന്നെത്തിയ റെയിൽവേ സംരക്ഷണ സേനയും കുമ്പള പൊലീസും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.