നീലേശ്വരം പീഡനം: പഴുതടച്ച് അന്വേഷണം, വനിത ഡോക്ടർ  പ്രതിയാകും

നീലേശ്വരം: തൈക്കടപ്പുറത്തെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നീലേശ്വരം പൊലീസ് പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം ആറ് കേസുകൾ രജിസ്​റ്റർ ചെയ്തു. ചില പ്രതികൾക്കെതിരെ രണ്ടുവീതം കേസുകളുണ്ട്. നിലവിൽ പിതാവും മാതാവും ഉൾപ്പെടെ എട്ട് പ്രതികളാണുള്ളത്​. 

പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ വനിത ഡോക്ടർ കേസിലെ പ്രതിയാകും. രണ്ടുമാസം മുമ്പാണ് കാഞ്ഞങ്ങാ​െട്ട സ്വകാര്യ ആശുപത്രിയിൽവെച്ച് കുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയത്. വ്യത്യസ്ത ദിവസങ്ങളിലും വ്യത്യസ്ത സ്ഥലങ്ങളിലുമായി പെൺകുട്ടിയെ പീഡിപ്പിച്ചതിനാലാണ് നിയമോപദേശ പ്രകാരം പൊലീസ് വെവ്വേറെ കേസുകൾ രജിസ്​റ്റർ ചെയ്തത്. 2018 മുതൽ പിതാവും സുഹൃത്തുക്കളും കുട്ടിയുമായി പ്രണയം നടിച്ച യുവാവും സുഹൃത്തുക്കളും പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

അമ്പതുകാരനായ പിതാവ്​, മുഹമ്മദ് റിയാസ് ഞാണിക്കടവ് (20) പി.പി. മുഹമ്മദ്കുഞ്ഞി ഞാണിക്കടവ് (21) ഞാണിക്കടവിലെ 17കാരൻ എന്നിവരെ കഴിഞ്ഞദിവസം അറസ്​റ്റ്​ ചെയ്​തിരുന്നു. ക്വിൻറൽ മുഹമ്മദ് പടന്നക്കാട്, അത്തിച്ച എന്ന അസി, ഷമീം എന്നിവരെ പിടികൂടാനുണ്ട്​. 

കർണാടക മടിക്കേരിയിൽ​െവച്ചാണ് ക്വിൻറൽ മുഹമ്മദ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മാതാവ് തന്നെയാണ് മടിക്കേരിയിലെ അജ്ഞാത കേന്ദ്രത്തിൽ പെൺകുട്ടിയെ എത്തിച്ചത്. അന്വേഷണം കർണാടകത്തിലേക്കും വ്യാപിപ്പിക്കും. രണ്ട് സംഘങ്ങളാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്​. പീഡിപ്പിച്ച പിതാവ്, ഭാര്യയുടെ ഒത്താശയോടെ മറ്റുള്ളവർക്ക് കാഴ്ച​െവച്ചു. 

പ്രണയം നടിച്ച് ഞാണിക്കടവ് സ്വദേശിയായ യുവാവ് പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു. പിന്നീട് ഇയാൾ ത​​െൻറ സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ പീഡിപ്പിക്കാനായി ഒത്താശ ചെയ്​തുകൊടുത്തു.  നീലേശ്വരം സ്​റ്റേഷൻ ഹൗസ് ഓഫിസർ പി.ആർ. മനോജ് കുമാറി​​െൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെല്ലാം ഒളിവിലാണെങ്കിലും പൊലീസി​​െൻറ വലയിൽതന്നെയെന്നാണ് സൂചന. 

Tags:    
News Summary - Kasaragod child abuse - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.