കെ.എ.എസ് പരീക്ഷ: അവധിയെടുത്ത സെക്രട്ടേറിയറ്റ് ജീവനക്കാരെ അയോഗ്യരാക്കും

തിരുവനന്തപുരം: അവധി എടുത്ത് കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷക്ക് തയാറെടുക്കുന്ന സെക്രട്ടേറ ിയറ്റ് ജീവനക്കാരെ അയോഗ്യരാക്കുമെന്ന് സംസ്ഥാന സർക്കാർ. പൊതുഭരണ സെക്രട്ടറി കെ.ആർ ജ്യോതിലാൽ ആണ് ഇതുസംബന്ധിച്ച ന ിർദേശം പുറപ്പെടുവിച്ചത്. ജീവനക്കാർ അവധി എടുക്കുന്നതിനാൽ സെക്രട്ടേറിയറ്റിലെ പ്രവർത്തനം താളംതെറ്റുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം.

സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റുമാർ അമ്പതോളം പേർ അവധിയെടുത്ത് പരീക്ഷക്ക് തയാറെടുക്കുന്നുണ്ട്. ജനുവരി 31ന് നിയമസഭ ചേരുന്നതിനാൽ ഇത് സെക്രട്ടേറിയറ്റിലെ പ്രവർത്തനം താറുമാറാക്കുന്നു. സർവീസിലിരിക്കെ മറ്റൊരു ജോലിക്ക് ശ്രമിക്കുന്നത് സാമൂഹിക പ്രതിബദ്ധത ഇല്ലാത്തത് കൊണ്ടാണെന്നും ജ്യോതിലാൽ ചൂണ്ടിക്കാട്ടുന്നു.

ഉദ്യോഗസ്ഥർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് പൊതുജനങ്ങൾക്കും ബുദ്ധിമുട്ടാണ്. അവധിയെടുത്ത ഒഴിവുകളിൽ പി.എസ്.സിക്ക് പുതിയ ജീവനക്കാരെ നിയമിക്കാൻ സാധിക്കില്ല. പൊതുജത്തിന് നൽകേണ്ട സേവനം മറന്ന് സ്വന്തം കരിയർ മാത്രം മെച്ചപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ പ്രവണത നിരുൽസാഹപ്പെടുത്തണമെന്നും ജ്യോതിലാൽ പറയുന്നു.

ഫെബ്രുവരി 22നാണ് കെ.എ.എസിന്‍റെ പ്രാഥമിക പരീക്ഷ.

Tags:    
News Summary - KAS Exam: Kerala Govt Wants to Secretariat Employees -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.