Posted On
date_range Updated On
date_range കരുവന്നൂർ: അന്വേഷണം ഹൈകോടതിയുടെ മേൽനോട്ടത്തിൽ വേണം -കെ. മുരളീധരൻ
തൃശൂർ: കരുവന്നൂരിലെ ഇ.ഡി അന്വേഷണം നാടകമാണെന്ന് യു.ഡി.എഫ് തൃശൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥി കെ. മുരളീധരൻ. ഇത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. വൈകാതെ ഇക്കാര്യങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതുവരെ സജീവമായി രംഗത്ത് നിന്ന പലരും ഇനി നിശബ്ദരാകും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ ഇക്കാര്യത്തിൽ നിഷ്പക്ഷ അന്വേഷണം ഉണ്ടാകും. ഇ.ഡി നടത്തുന്ന അന്വേഷണത്തിന് ഹൈകോടതിയുടെ മേൽനോട്ടം ഉണ്ടാകണം. കേരളത്തിൽ തൃശൂരിലും തിരുവനന്തപുരത്തും താമര വിരിയിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രം മാത്രമാണ് ഇ.ഡി അന്വേഷണം. ഇത് ഞങ്ങൾക്കും ജനങ്ങൾക്കും അറിയാം. ഇത്തരം കാര്യങ്ങൾ കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.