കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയുടെ മറവിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന് ന പരാതിയിൽ സംഘാടകരുടെ മൊഴിയെടുത്തു. പരാതി അന്വേഷിക്കുന്ന ജില്ല ക്രൈംബ്രാഞ്ച് സംഘമാണ് മൊഴിയെടുത്തത്.
സംവിധായകൻ ആഷിഖ് അബു, സംഗീത സംവിധായകരായ ബിജിപാൽ എന്നിവരുടെ മൊഴിയെടുത്തെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രി സംവിധായകൻ ആഷിഖ് അബുവിന്റെ എറണാകുളത്തെ റെസ്റ്റോറന്റിൽ എത്തിയാണ് മൊഴിയെടുത്തത്.
യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ ജില്ല കലക്ടർക്ക് നൽകിയ പരാതി സിറ്റി പൊലിസ് കമീഷണർ വിജയ് സാഖറെക്ക് കൈമാറുകയും ഇദ്ദേഹം അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിനെ ഏൽപിക്കുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനെന്ന പേരിൽ പരിപാടി നടത്തി പണം തട്ടിയെന്നാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ സമൂഹമാധ്യമങ്ങളിലുൾപ്പെടെ തർക്കം രൂക്ഷമായിരുന്നു. പരിപാടിയുടെ സംഘാടകർക്കെതിരെ ഹൈബി ഈഡൻ എം.പിയും തെളിവുസഹിതം രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.