Posted On
date_range Updated On
date_range കാരക്കോണം മെഡിക്കൽ കോളജിൽ കർണാടക പോലീസിന്റെ റെയ്ഡ്
തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജിൽ കർണാടക പോലീസിന്റെ റെയ്ഡ് ആരംഭിച്ചു. മെഡിക്കൽ കോളജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാം സ്വകാര്യ ആവശ്യത്തിനായി കർണാടക സ്വദേശികളിൽ നിന്നും ഏഴരക്കോടി രൂപ വാങ്ങി തിരികെ നൽകാത്തതിനാൽ പൊലീസ് എത്തിയത്.
കർണാടക മല്ലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ ബെന്നറ്റ് എബ്രഹാം ഒളിവിലാണ്. പ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാക്കാത്തതിനാൽ കോടതിയുടെ ഉത്തരവ് പ്രകാരമാണ് കാരക്കോണം മെഡിക്കൽ കോളജിൽ കർണാടക പൊലീസ് പ്രതിയായ എബ്രഹാമിനെ കണ്ടെത്തുന്നതിനായി റെയ്ഡ് ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.