ബംഗളൂരു: കോയമ്പത്തൂർ അവിനാശിയിൽ കേരള ആർ.ടി.സി ബസ് അപകടത്തിൽപെട്ട് 19 പേർ മരിച്ച സംഭവത്തിെൻറ നടുക്കം മാറും മുമ്പ് അന്തർസംസ്ഥാന പാതയിൽ വീണ്ടും അപകടം. ബംഗളൂരുവിൽനിന്ന് കോഴിക്കോട് വഴി പെരിന്തൽമണ്ണയിലേക്ക് പ ുറപ്പെട്ട കല്ലട സർവിസിെൻറ വോൾവോ സ്ലീപ്പർ ബസാണ് വെള്ളിയാഴ്ച പുലർച്ച രണ്ടോടെ മൈസൂരിനടുത്ത ഹുൻസൂരിൽ മറി ഞ്ഞത്. അപകടത്തിൽ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് സാരമായ പരിക്കേറ്റു. പെരിന്തല്‍മണ്ണയില്‍ ഒരു ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്കായി പുറപ്പെട്ട ബംഗളൂരുവിലെ സേക്രഡ് ഹാർട്ട് സ്‌കൂള്‍ അധ്യാപിക മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിനി ഷെറിൻ ഫ്രാൻസിസ് (26) ആണ് മരിച്ചത്.
കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി അന്‍സാഫ് (26), വയനാട് കൽപറ്റ സ്വദേശി ശ്രീരാഗ് (26), ബസ് ക്ലീനറും ബാലുശ്ശേരി കോക്കല്ലൂര്‍ സ്വദേശിയുമായ അക്ഷയ് (28) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ മൈസൂര്‍ കെ.ആർ, ഭവാനി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ 15ഒാളം പേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഒരു മണിക്കൂര്‍ പരിശ്രമിച്ച് ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കിയ ശേഷമാണ് ഷെറിനെ പുറത്തെടുക്കാനായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വ്യാഴാഴ്ച രാത്രി 10ന് കലാസിപാളയം ബസ്സ്റ്റാൻഡിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് വെള്ളിയാഴ്ച പുലര്‍ച്ച രണ്ടിന് ഹുന്‍സൂര്‍ ടൗണിനു സമീപം പഴയപാലത്തിനടുത്ത മീനു മനെ ക്രോസിലാണ് അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ൈവദ്യുതി പോസ്റ്റ് തകർത്ത് മറിയുകയായിരുന്നു. ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രിയാത്ര നിരോധനമുള്ളതിനാല്‍ ഹുന്‍സൂർ^ഗോണിക്കുപ്പ^മാനന്തവാടി വഴിയാണ് വാഹനങ്ങൾ പോകുന്നത്. ബസ് അമിത വേഗത്തിലായിരുന്നെന്നും ഡ്രൈവറോട് വേഗം കുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ ഗൗനിച്ചില്ലെന്നും ബസിലെ യാത്രക്കാര്‍ പറഞ്ഞു.
മറിഞ്ഞ ബസിനുള്ളില്‍ കുടങ്ങിയ യാത്രക്കാരെ ചില്ലുകള്‍ തകര്‍ത്തും വെട്ടിപ്പൊളിച്ചുമാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ യാത്രക്കാർ പല വാഹനങ്ങൾക്കും കൈ കാട്ടിയെങ്കിലും നിർത്തിയില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഒടുവിൽ പരിക്കേറ്റ രണ്ടു പേരെ ഒരു ബൈക്കിലിരുത്തി ഹുൻസൂർ ആശുപത്രിയിലെത്തിച്ച ശേഷം അവിടത്തെ ആംബുലൻസ് എത്തിയാണ് മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ ഹുൻസൂരു പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.