???????????? ???????? ?????????? ????????? ??????????

കർക്കിടക വാവ്​: ആയിരങ്ങൾ ബലിതർപ്പണം നടത്തി VIDEO

തിരുവനന്തപുരം: പിതൃസ്​മരണയിൽ കേരളം കർക്കിടകവാവി​​​​​​െൻറ പുണ്യം തേടുന്നു. സംസ്ഥാനത്തി​​​​​​െൻറ വിവിധ ഭാഗങ്ങളിൽ വിശ്വാസികൾ ബലിതർപ്പണം നടത്തി​. പുലർച്ചെ മൂന്ന്​ മണി മുതൽ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും മറ്റ്​ സ്ഥലങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു.

ആലുവ മഹാശിവരാത്രി മണപ്പുറം, തിരുനെല്ലി പാപാനാശിനി, ശംഖുമുഖം, തിരുനാവായ നാവാ മുകന്ദ ക്ഷേത്രം, തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശിനി കടപ്പുറം, പാലക്കാട്​ തിരുവില്വാമല ​, കോഴിക്കോ​െട്ട വരയ്​ക്കൽ കടപ്പുറം  എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക്​ അനുഭവപ്പെടുന്നത്​. സുരക്ഷ മുൻനിർത്തി പൊലീസ്​, അഗ്​നിശമന സേന സംഘങ്ങളെ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്​.

പിതൃക്കളുടെ ആത്മശാന്തിക്കാണ് ബലിതര്‍പ്പണകര്‍മം നിര്‍വഹിക്കുന്നത്. തലേന്നാള്‍ വ്രതമെടുത്ത്, കറുത്തവാവ് ദിനത്തില്‍ കുളിച്ച് ശുദ്ധിവരുത്തി ഈറനോടെ, മണ്‍മറഞ്ഞ പൂര്‍വികരെ മനസ്സില്‍ ധ്യാനിച്ച് അവരുടെ ആത്മശാന്തിക്ക് ബലിയിടുന്നതാണ് സുപ്രധാന ചടങ്ങ്. തുടര്‍ന്ന് വീടുകളില്‍ പൂര്‍വികര്‍ക്ക് സദ്യവട്ടങ്ങളൊരുക്കി നിവേദ്യം നല്‍കും.

Full View
Tags:    
News Summary - karkidaka vavu in kerala-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.