കരിപ്പൂര്‍ റണ്‍വേ മുഴുവന്‍സമയ പ്രവര്‍ത്തനത്തിലേക്ക്

കൊണ്ടോട്ടി: 18 മാസം നീണ്ട നവീകരണ പ്രവൃത്തിക്കൊടുവില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ ബുധനാഴ്ച മുതല്‍ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കും. വൈദ്യുതീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍െറ (ഡി.ജി.സി.എ) അനുമതിയോടെയാണ് 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിക്കുന്നത്. സാധാരണ നടക്കാറുള്ള റീ കാര്‍പറ്റിങ് പ്രവൃത്തിക്കൊപ്പം ഇത്തവണ റണ്‍വേ ബലപ്പെടുത്തലും നടന്നിരുന്നു. 50 ശതമാനത്തോളം ബലപ്പെടുത്തിയ ശേഷമാണ് മാര്‍ച്ച് ഒന്ന് മുതല്‍ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കുന്നത്. 

അതേസമയം, 24 മണിക്കൂറും സര്‍വിസുകള്‍ ആരംഭിക്കാനിരിക്കെ പഴയ പ്രതാപത്തിലേക്ക് കരിപ്പൂരിനെ തിരിച്ചുകൊണ്ടുവരാന്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 2002ല്‍ ഉദ്യോഗസ്ഥ പിന്തുണയോടെ രാഷ്ട്രീയതലത്തില്‍ നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലായിരുന്നു കരിപ്പൂരിന് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് അനുവദിച്ചത്. അന്നത്തെ, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഡി. വിജയകുമാര്‍ അടക്കമുള്ളവര്‍ ഒൗദ്യോഗികതലത്തില്‍ പിന്തുണ നല്‍കിയപ്പോള്‍ ഇ. അഹമ്മദ് എം.പി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുമുണ്ടായി.

2006ല്‍ കരിപ്പൂരിനെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിലും പ്രവാസികളുടെയും രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെയും കൃത്യമായ ഇടപെടലുണ്ടായിരുന്നു. ഒരു കാലത്ത് കരിപ്പൂരില്‍നിന്ന് രാത്രി സര്‍വിസിന് അനുമതി നല്‍കില്ളെന്നായിരുന്നു കേന്ദ്രത്തിന്‍െറ നിലപാട്. പിന്നീട് രാജ്യത്തെ ആദ്യ ലീഡ്-ഇന്‍-ലൈറ്റ്, ഒബ്സ്ട്രക്ഷന്‍ ലൈറ്റ് എന്നിവ സ്ഥാപിച്ചാണ് 24  മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിമാനത്താവളമായി കരിപ്പൂര്‍ മാറിയത്. 
 

Tags:    
News Summary - Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.