Posted On
date_range Updated On
date_range വിമാനാപകടത്തിൽ പരിക്കേറ്റവർ ആശുപത്രികളിൽ പണമടക്കേണ്ടെന്ന്
കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ ആശുപത്രി ബില്ലുകൾ ആരോഗ്യവകുപ്പ് നേരിട്ടടക്കും. ചികിത്സാചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിെൻറ ഭാഗമാണ് ചെലവുകൾ ആരോഗ്യവകുപ്പ് ഏറ്റെടുക്കുന്നത്.
ഇതു സംബന്ധിച്ച നിർദേശം കോഴിക്കോട് ജില്ലാ കലക്ടർ എസ്. സാംബശിവറാവു ജില്ലാ മെഡിക്കൽ ഒാഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്ക് ആശുപത്രികൾ മാറാനും സർക്കാർ അനുമതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.