Posted On
date_range Updated On
date_range കരിപ്പൂർ വിമാനത്താവളത്തിലെ കൊള്ള; നടപടിയാവശ്യപ്പെട്ട് മുനീർ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജിൽനിന്ന് സാധനങ്ങൾ നഷ്ടമായ സംഭവത്തിൽ പരാതി പറഞ്ഞെങ്കിലും എയർ ഇന്ത്യ ഉദ്യോഗസ്ഥർ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറുകയാണെന്ന് എം.കെ മുനീർ എം.എൽ.എ. മുഖ്യമന്ത്രിക്ക് അയച്ച പരാതിയിലാണ് മുനീർ യാത്രക്കാർ നേരിട്ട ബുദ്ധിമുട്ട് ശ്രദ്ധയിൽപെടുത്തിയത്.
യാത്രക്കാരുടെ ആശങ്കകൾ പരിഹരിക്കാനും സാധനങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാനും എയർ ഇന്ത്യ തയ്യാറായിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും മുനീർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.