കരിപ്പൂർ വിമാന ദുരന്തം: അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു

കരിപ്പൂർ: വിമാനദുരന്തത്തിൽപ്പെട്ടവർക്ക് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10ലക്ഷം രൂപയും, ഗുരുതര പരിക്കേറ്റവർക്ക് 2ലക്ഷവും, പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചു. ഇൻഷുറൻസ് ആനുകൂല്യത്തിന് പുറമെയാണിത്. കരിപ്പൂരിലെത്തിയ മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ദുരന്തം ദൗർഭാഗ്യകരമെന്നും അഗാധദു:ഖം രേഖപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മികച്ച പൈലറ്റുമാരിൽ ഒരാളായിരുന്നു മരിച്ച ദീപക്​ ബസന്ത്​ സാറെ എന്നും വിമാനത്തിന്‍റെ രണ്ട് ബ്ലാക്ക് ബോക്സുകൾ കണ്ടെടുത്തതായും മന്ത്രി പറഞ്ഞു. കേന്ദ്ര മന്ത്രി വി.മുരളീധരനും പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT