കരിപ്പൂര്‍: ഇടത്തരം വിമാനങ്ങള്‍ക്ക് ആദ്യഘട്ടം അനുമതി ലഭിച്ചേക്കും

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിനുള്ള സാധ്യത പഠനത്തിനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) സംഘം പരിശോധന തുടങ്ങി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍െറ നിര്‍ദേശ പ്രകാരമത്തെിയ ഒമ്പതംഗ സംഘമാണ് പരിശോധന നടത്തുന്നത്. സര്‍വിസുകള്‍ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയാണ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പങ്കുവെക്കുന്നത്.

റണ്‍വേയുടെ ശക്തി വര്‍ധിച്ചതായാണ്  വിലയിരുത്തല്‍. ഇവരുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വ്യാമയാന മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിക്കുക. 300ന് മുകളില്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന എ-330 പോലുള്ള ഇടത്തരം വിമാനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചേക്കും.  ഭൂമി ഏറ്റെടുക്കുന്നതിനനുസരിച്ചായിരിക്കും ജംബോ വിമാനങ്ങളുടെ സര്‍വിസ് ആരംഭിക്കുക.

ഡി.ജി.സി.എ. ഏവിയേഷന്‍ ഓപറേഷന്‍സ് വിഭാഗം മേധാവി മനോജ് ബൊക്കാഡേയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ജനറല്‍ മാനേജര്‍ രാകേഷ് സിങ്, സീനിയര്‍ മാനേജര്‍ വിനോദ് ജഡ്ലി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. ചൊവ്വാഴ്ചത്തെ പരിശോധനകള്‍ക്ക് ശേഷം സംഘം ഡല്‍ഹിയിലേക്ക് മടങ്ങും.

 

Tags:    
News Summary - KARIPOOR AIRPORT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.