കരിപ്പൂര്‍: ഏപ്രണ്‍ തുറന്നു കൊടുക്കാന്‍ അനുമതി

കൊണ്ടോട്ടി: വിമാനങ്ങള്‍ നിര്‍ത്തിയിടാന്‍ മൂന്നുവര്‍ഷം മുമ്പ് കരിപ്പൂരില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ഏപ്രണ്‍ തുറന്നുകൊടുക്കാന്‍ അനുമതി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡി.ജി.സി.എ) പ്രവര്‍ത്തനമാരംഭിക്കാന്‍ അനുമതി നല്‍കിയത്. ഡി.ജി.സി.എ ആസ്ഥാനത്തുനിന്ന് നിര്‍ദേശം ലഭിച്ചതായും അനുമതിപത്രം ഉടന്‍ ലഭിക്കുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ അറിയിച്ചു. 2013ല്‍ കരിപ്പൂരില്‍ പൂര്‍ത്തിയായ പുതിയ റണ്‍വേ ഏപ്രണ്‍ ഡി.ജി.സി.എ അനുമതി ലഭിക്കാത്തതിനാല്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല.

10 വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള റണ്‍വേ ഏപ്രണാണ് നിലവിലുള്ളത്. എന്നാല്‍, വിമാനങ്ങള്‍ ഒന്നിച്ചത്തെുന്നതോടെ ഏപ്രണില്‍ സൗകര്യമില്ലാതെ വിമാനങ്ങള്‍ റണ്‍വേയിലും ബോംബ് ഭീഷണിയുള്ള വിമാനങ്ങള്‍ നിര്‍ത്താന്‍ സജ്ജീകരിച്ച ഐസുലേഷന്‍ ബേയിലുമായി നിര്‍ത്തിയിടേണ്ട അവസ്ഥയാണുണ്ടായിരുന്നത്. തുടര്‍ന്നാണ് നിലവിലെ ഏപ്രണിനോട് ചേര്‍ന്ന് പുതിയത് ഒരുക്കിയത്. പ്രവൃത്തി പൂര്‍ത്തിയാക്കിയ ഏപ്രണില്‍ രണ്ട് വിമാനങ്ങള്‍ നിര്‍ത്താനുള്ള സൗകര്യമാണുള്ളത്.

11 ചെറിയ വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണ് നിലവില്‍ കരിപ്പൂരിലുള്ളത്. വലിയ വിമാനങ്ങളാണെങ്കില്‍ ഒരേസമയം മൂന്നെണ്ണത്തിനും ആറ് ചെറിയ വിമാനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാം. നേരത്തേ, വിമാനത്താവളത്തില്‍ പരിശോധനക്ക് എത്തിയ ഡി.ജി.സി.എ ഉദ്യോഗസ്ഥര്‍ പുതിയ ഏപ്രണും സന്ദര്‍ശിച്ചിരുന്നു. ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

 

Tags:    
News Summary - karipoor airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.