Posted On
date_range Updated On
date_range ചലച്ചിത്ര അവാർഡ്ദാന ചടങ്ങിെല കാരായി രാജെൻറ സാന്നിധ്യം ചർച്ചയായി
കണ്ണൂർ: തലശ്ശേരിയിൽ നടന്ന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ ഫസൽ വധക്കേസ് പ്രതിയായ കാരായി രാജൻ പെങ്കടുത്തത് ചർച്ചയായി. കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ ജാമ്യവ്യവസ്ഥപ്രകാരം കാരായി രാജന് കോടതിയുടെ വിലക്കുണ്ട്. എന്നാൽ, കോടതിയുടെ അനുമതിയോടെയാണ് ജില്ലയിലെത്തിയതെന്ന് കാരായി രാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
തിങ്കളാഴ്ച ജില്ല പഞ്ചായത്ത് യോഗത്തിൽ പെങ്കടുക്കാനും തെൻറ അഭിഭാഷകനെ നേരിട്ടുകാണാനുമാണ് ജില്ലയിലെത്തിയതെന്ന് കാരായി പറഞ്ഞു. ഫസൽ വധക്കേസിൽ എട്ടാം പ്രതിയായ കാരായി രാജൻ അടുത്തിടെയായി പൊതുചടങ്ങുകളിൽ പെങ്കടുക്കാറില്ല. എന്നാൽ, അവാർഡ്ദാന ചടങ്ങിൽ സദസ്സിലൊരാളായി കാരായി രാജൻ പെങ്കടുത്തത് സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.