കരമന സ്വത്ത് തട്ടിപ്പ്: കാര്യസ്ഥ​െൻറയും ഭാര്യയുടേയും അക്കൗണ്ടുകൾ മരവിപ്പിച്ചു

തിരുവനന്തപുരം: കരമന കാലടി കൂടത്തില്‍ കുടുംബത്തിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍നായരുടെയും ഭാര്യയുടേയും ബാ ങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. അന്വേഷണസംഘത്തി​​െൻറ ആവശ്യ​പ്രകാരമാണ്​ ബാങ്ക്​ നടപടി​. രവീന്ദ്രൻനായരുടെ അക്ക ൗണ്ടില്‍ 45 ലക്ഷവും ഭാര്യയുടെ പേരിൽ അഞ്ച് ലക്ഷവും രൂപയുണ്ടെന്ന്​ പൊലീസ്​ കണ്ടെത്തിയിരുന്നു​. വഞ്ചിയൂരിന്​ സമ ീപമുള്ള സഹകരണ ബാങ്കിലായിരുന്നു അക്കൗണ്ടുകൾ. കൂടത്തില്‍ കുടുംബത്തിലെ വസ്തുക്കള്‍ വിറ്റ പണമാണ് അക്കൗണ്ടിലുള് ളതെന്ന സംശയത്തി​​െൻറ അടിസ്ഥാനത്തിലാണ് മരവിപ്പിക്കാന്‍ അന്വേഷണസംഘം നിർദേശം നല്‍കിയത്. ബാങ്കിലുള്ള പണത്തില്‍ കുറച്ചുഭാഗം ജയമാധവന്‍ നായര്‍ നല്‍കിയതാണെന്ന സംശയവുമുണ്ട്.

അതിനിടെ കേസിലെ പ്രതികളുടേയും വാദികളുടേയും മൊഴികൾ പൊലീസ്​ വിശദമായി രേഖപ്പെടുത്തുന്നുണ്ട്​. ജയമാധവൻ നായരെ ആശുപത്രിയിൽ എത്തിച്ചത്​ സംബന്ധിച്ച്​ വ്യത് യസ്​തമായ മൊഴിയാണ്​ രവീന്ദ്രൻനായർ ഇപ്പോൾ നൽകിയതെന്നാണ്​ ലഭിക്കുന്ന വിവരം. താൻ ഒാ​േട്ടാറിക്ഷയിൽ ആശുപത്രിയിലേക്ക്​ എത്തിച്ചെന്നും അതല്ല മുൻ കാര്യസ്ഥൻ സഹദേവൻ അയച്ച ഒാ​േട്ടാറിക്ഷയിലാണ്​ ജയമാധവനെ ആശുപത്രിയിൽ എത്തിച്ചതെന്നും വ്യത്യസ്​തമായ മൊഴികളാണ്​ കരമന പൊലീസിനും ഇപ്പോൾ പ്രത്യേക അന്വേഷണസംഘത്തിനും ഇയാൾ നൽകിയതത്രെ.

വ്യാജ വിൽപത്രം തയാറാക്കി രവീന്ദ്രൻനായരും മറ്റ്​ ചിലരും ചേർന്ന്​ ജയമാധവ​​െൻറ സ്വത്ത്​ തട്ടിയെടുത്തെന്ന പരാതിയിൽ ബന്ധുവായ പ്രസന്നകുമാരി ഉറച്ചുനിൽക്കുകയാണ്​. മുമ്പ്​ സ്വത്തുകൾ ഭാഗം ​െവച്ചതുൾപ്പെടെ കാര്യങ്ങളും ഇവർ അന്വേഷണസംഘത്തിന്​ മുമ്പാകെ വിശദീകരിച്ചതായാണ്​ വിവരം. തിരുവനന്തപുരം സിറ്റി ​ൈ​ക്രം ഡി.സി.പി മുഹമ്മദ് ആരിഫി​​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെയും യോഗം ചേർന്ന്​ അന്വേഷണ പുരോഗതി വിലയിരുത്തി. അന്വേഷണസംഘത്തിൽ പുതുതായി 13 ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി. വരും ദിവസങ്ങളിൽ നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്താനാണ്​ അന്വേഷണസംഘത്തി​​െൻറ തീരുമാനം.


രേഖകള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി
തിരുവനന്തപുരം: ഉമാമന്ദിരത്തിലെ അവകാശികളുടെ ഭൂമിയുടെ രേഖകൾ ആവശ്യപ്പെട്ട് അന്വേഷണസംഘം റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കി. ചില അകന്ന ബന്ധുക്കളും ഇടനിലക്കാരും ചേര്‍ന്ന് ഒത്തുകളിച്ച് ഭൂമി പോക്കുവരവ് ചെയ്‌തെടുത്തെന്ന സംശയം അന്വേഷണസംഘത്തിനുണ്ട്. ചില റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. അതിനാല്‍ രേഖകള്‍ നശിപ്പിക്കാതിരിക്കാനാണ് എല്ലാ രേഖകളും ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘം കത്ത് നല്‍കിയത്.


പ്രതിസ്ഥാനത്തുള്ള ആൾ മൊഴിമാറ്റി
തിരുവനന്തപുരം: ഉമാമന്ദിരം വീട്ടിലെ സ്വത്ത് തട്ടിപ്പു കേസില്‍ പ്രതി പട്ടികയിലുള്ള അനില്‍കുമാര്‍ മൊഴി മാറ്റി. വീട്ടിലെ കാര്യസ്ഥനായ രവീന്ദ്രന്‍ നായര്‍ക്ക് അനുകൂലമായി ആദ്യം നല്‍കിയ മൊഴിയാണ് മാറ്റിയത്. കുടുംബത്തില്‍ ഏറ്റവും അവസാനം മരിച്ച ജയമാധവന്‍ നായര്‍ ത​​െൻറ സ്വത്തുക്കള്‍ രവീന്ദ്രന്‍ നായര്‍ക്ക് കൈമാറിയ വില്‍പത്രത്തില്‍ സാക്ഷിയായി ഒപ്പിട്ടത് അനിലാണ്. കൂടത്തില്‍ വീട്ടിൽവെച്ചാണ് വില്‍പത്രം തയാറാക്കിയതെന്നും ജയമാധവന്‍ നായര്‍, ജോലിക്കാരി ലീല, കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ എന്നിവര്‍ ആ സമയം വീട്ടില്‍ ഉണ്ടായിരുന്നെന്നുമാണ് ജില്ല ക്രൈംബ്രാഞ്ചിന്​ അനില്‍കുമാര്‍ നല്‍കിയ ആദ്യ മൊഴി.

എന്നാൽ, വില്‍പത്രം തയാറാക്കുന്ന സമയത്ത് താന്‍ കൂടത്തില്‍ തറവാട്ടില്‍ ഉണ്ടായിരുന്നില്ലെന്നും രവീന്ദ്രന്‍ നായര്‍ ത​​െൻറ വീട്ടിലെത്തി പേപ്പറുകളില്‍ ഒപ്പു വാങ്ങിച്ചെന്നുമാണ് പുതിയ മൊഴി. പേപ്പറുകളില്‍ എഴുതിയിരുന്നത് എന്താണെന്ന് അറിയില്ലായിരുന്നു. ബൈക്കി​ന്​ മുകളിൽവെച്ചാണ് പേപ്പറില്‍ ഒപ്പിട്ടുകൊടുത്തതെന്നും അനില്‍കുമാര്‍ പൊലീസിനോട് വെളിപ്പെടുത്തി. ചില കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍ രവീന്ദ്രന്‍നായര്‍ അനില്‍കുമാറിനെ സഹായിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.


ജയമാധവ​​െൻറ ആന്തരികാവയവങ്ങളുടെ പരിശോധനഫലം ഉടന്‍
തിരുവനന്തപുരം: ദുരൂഹമരണങ്ങൾ നടന്ന കരമന കൂടത്തിൽകുടുംബത്തിൽ ഒടുവിൽ മരിച്ച ജയമാധവന്‍നായരുടെ ആന്തരികാവയവ പരിശോധാനഫലം രണ്ട് ദിവസത്തിനുള്ളില്‍ പൊലീസിന് ലഭിക്കും. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാസപരിശോധനഫലം ഉടന്‍ നല്‍കാന്‍ കെമിക്കല്‍ ലാബ് അധികൃതര്‍ നടപടി സ്വീകരിച്ചത്. 2017 ഏപ്രില്‍ രണ്ടിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്​റ്റ്​മോര്‍ട്ടം നടന്നത്. മരിച്ചനിലയില്‍ ആശുപത്രിയില്‍ എത്തിച്ച ജയമാധവന്‍നായരുടെ നെറ്റിയില്‍ മുറിവുകള്‍ കണ്ടതിനെതുടര്‍ന്നാണ് ഡോക്ടര്‍ ആന്തരികാവയവങ്ങള്‍ പരിശോധനക്ക്​ അയച്ചത്. ഒരുവര്‍ഷം കഴിഞ്ഞിട്ടും ഫലം ലഭിച്ചിരുന്നില്ല. പരിശോധനഫലത്തില്‍ മരണകാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Tags:    
News Summary - Karamana Death Case: Ravindran Nair Bank Account Freezed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.