കോഴിക്കോട്: ഏക സിവില്‍ കോഡിന് രൂപംനല്‍കുന്നതിന് കേന്ദ്ര നിയമ കമീഷന്‍ ആരംഭിച്ചിരിക്കുന്ന സര്‍വേ നടപടികളുമായി ഒരുതരത്തിലും സഹകരിക്കില്ളെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്‍റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.
മതേതരത്വത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന പൗരസമൂഹത്തെ അങ്ങേയറ്റം ആശങ്കാകുലരാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. മുത്തലാഖ് ബഹുഭാര്യത്വ വിഷയങ്ങളില്‍ മുന്‍ കേന്ദ്രസര്‍ക്കാറുകള്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമായി സുപ്രീംകോടതിയില്‍ മോദിസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് പൊതു സിവില്‍ കോഡിനു വേണ്ടിയുള്ള സര്‍ക്കാറിന്‍െറ അനാവശ്യ ധിറുതിനിറഞ്ഞ നീക്കവുമായി ചേര്‍ത്തുവായിക്കേണ്ടതാണ്.
വ്യക്തിനിയമങ്ങള്‍ ഓരോ മതസമുദായത്തിന്‍െറയും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഷയമാണെന്നിരിക്കെ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള ഏതുനീക്കവും ഭരണഘടന വിഭാവന ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്നമായ കൈയറ്റമായാണ് വിലയിരുത്തപ്പെടുക. ഇബ്റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ ഫൈസി, പ്രഫ. കെ.എം.എ. റഹീം, എന്‍. അലി അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.