സ്ത്രീകൾ പുരുഷൻമാരെ പോലെ തെരുവിലിറങ്ങരുത്; മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കരുത് -കാന്തപുരം

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലെ മുസ്ലിം വനിതാ പങ്കാളിത്തത്തിനെതിരെ കാന്തപുരം എ.പി അബൂബക്ക ർ മുസ്ല്യാർ. സ്ത്രീകൾ പുരുഷൻമാരെ പോലെ തെരുവിൽ ഇറങ്ങാൻ പാടില്ല. മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കാനും പാടില്ലെന്ന് കാന്തപുരം വ്യക്തമാക്കി. എന്നാൽ അവശ്യഘട്ടത്തിൽ സ്ത്രീകളുടെ പിന്തുണ വേണമെങ്കിൽ അതുറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം സമുദായത്തിന്െറ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മറ്റു പ്രധാനമന്ത്രിമാരുമായി ഉള്ളത് പോലെ തനിക്ക് നല്ല ബന്ധമാണ് മോദിയുമായി ഉള്ളതെന്നും അദ്ദേഹം ഒരു ചാനലിനോട് വ്യക്തമാക്കി.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണം. കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന സീറോ മലബാർ സഭയുടെ ആരോപണം തെറ്റാണ്. ഐക്യം തകർക്കാൻ ഉദ്ദേശിക്കുന്നവർ പലതും കൊണ്ടുവരുമെന്നും അതിൽ വീഴരുതെന്നും കാന്തപുരം പറഞ്ഞു.

Tags:    
News Summary - kanthapuram ap aboobacker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.