Posted On
date_range Updated On
date_range ഇൻഡ്യ മുന്നണിയെ കുറിച്ച് ഒന്നും പറയാറായിട്ടില്ല -കാന്തപുരം
മലപ്പുറം: ഇൻഡ്യ മുന്നണിയെ കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നും നിലനിൽക്കുമോയെന്നത് കാത്തിരുന്നുകാണാമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. മലപ്പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷികൾ ഓരോ ദിവസവും കൊഴിഞ്ഞുപോകുന്നുണ്ട്. ഇരുമുന്നണിയിലും ഇത് സംഭവിക്കുന്നുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ പോലും തീരുമാനമാകാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ കുറിച്ച് ഒന്നും പറയാനാവില്ല. രാഷ്ട്രീയ നിലപാട് സമയമാകുമ്പോൾ പറയും. തെരഞ്ഞെടുപ്പിന് മുമ്പേ സംഘടനയുടെ അഭിപ്രായം വ്യക്തമാക്കും.
പൗരത്വ നിയമത്തിനെതിരെയും രാജ്യത്തെ ആരാധനാലയങ്ങളുടെ സംരക്ഷണത്തെ കുറിച്ചും സംഘടന നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.