പ്രഫ. കെ.കെ. കുഞ്ഞഹമ്മദ്
തലശ്ശേരി: വിദ്യാർഥിനിയെ ഓഫിസിലും ഹോട്ടൽ മുറിയിലെത്തിച്ചും ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ. പാലയാട് കാമ്പസിലെ പ്രഫസർ കോഴിക്കോട് കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞഹമ്മദിനെ (59)യാണ് ധർമടം പൊലീസ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
2024 മാർച്ച് ഏഴ്, എട്ട്, 14 തീയതികളിലായി പ്രലോഭിപ്പിച്ചും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അതിജീവിത നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.