കണ്ണൂര്‍- കുവൈറ്റ് വിമാനം പുറപ്പെടാന്‍ മൂന്ന് മണിക്കൂര്‍ വൈകി; പ്രതിഷേധവുമായി യാത്രക്കാര്‍

മട്ടന്നൂര്‍: കണ്ണൂര്‍- കുവൈറ്റ് വിമാനം പുറപ്പെടാന്‍ മൂന്ന് മണിക്കൂര്‍ വൈകിയതോടെ യാത്രക്കാരുടെ പ്രതിഷേധം. വെള്ളിയാഴ്ച കാലത്ത് 7.35 ന് പുറപ്പെടേണ്ട കണ്ണൂര്‍- കുവൈറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് മൂന്ന് മണിക്കൂര്‍ വൈകി യാത്ര പുറപ്പെട്ടത്. തുടര്‍ന്ന് യാത്രികര്‍ പ്രതിഷേധിച്ചു. പലരും ജോലിക്കും മറ്റും കൃത്യസമയത്ത് എത്തേണ്ടവരായിരുന്നു.

കണ്ണൂരില്‍ ഇക്കഴിഞ്ഞ 18 നും 26നും വിമാനം തിരിച്ചിറക്കിയത് യാത്രക്കാരെ പ്രയാസത്തിലാക്കിയിരുന്നു. 26ന് എയര്‍ ഇന്ത്യ വിമാനം പറന്നുയർന്ന് 10 മിനിട്ടിന് ശേഷം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. എയര്‍ ഇന്ത്യയുടെ കോഴിക്കോട്- കണ്ണൂര്‍- ഡല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. രാവിലെ 9.30ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട വിമാനം, കണ്ണൂരില്‍ ലാന്‍ഡ് ചെയ്യുകയും എന്നാല്‍ ഇവിടെനിന്നും പറന്നുയര്‍ന്ന് പത്തു മിനിറ്റിനകം വിമാനം താഴെ ഇറക്കുകയുമായിരുന്നു.

18നും സമാനമായി ഇതേ വിമാനം കരിപ്പൂറില്‍ തിരിച്ചിറക്കിയിരുന്നു. വിമാനം തിങ്കളാഴ്ച യാത്ര തുടരില്ലെന്നും പകരം വിമാനം ഒരുക്കാന്‍ കഴിയില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇതേത്തുടര്‍ന്നു യാത്രക്കാര്‍ പ്രതിഷേധിച്ചു. പകരം വിമാനം ഏര്‍പ്പെടുത്തണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം. യാത്രികരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി യാത്രാസൗകര്യം ഏര്‍പ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Kannur-Kuwait flight delayed by three hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.