കുവൈത്ത് -കോഴിക്കോട് യാത്രക്കാർ വിമാനത്താവളത്തിൽ
കുവൈത്ത് സിറ്റി: ഞായറാഴ്ച രാവിലെ കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ദുബൈയില്‍ കുടുങ്ങുകയും കുവൈത്തിൽ എത്താൻ കഴിയാതിരുന്നതുമാണ് യാത്രക്ക് തടസ്സമായതെന്നാണ് വിവരം.
ഇതോടെ കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാർ 24 മണിക്കൂർ വൈകി തിങ്കളാഴ്ച ഉച്ചയിലെ കോഴിക്കോട് വിമാനത്തിലാണ് നാട്ടിലേക്ക് തിരിച്ചത്. എന്നാൽ ഇതോടെ ഇതേ വിമാനത്തിൽ തിങ്കളാഴ്ച നാട്ടിലേക്ക് ടിക്കറ്റ് എടുത്തിവർ പുറത്തായി. ഇവരെ വൈകീട്ടോടെ മറ്റൊരു വിമാത്തിൽ നാട്ടിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഞായറാഴ്ച കാലത്ത് 9:05 ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് IX 894 വിമാനമാണ് റദ്ദാക്കിയത്. വിമാനം പ്രതീക്ഷിച്ച് ഒരു പകലും രാത്രിയുമാണ് യാത്രക്കാർ കാത്തിരുന്നത്. അതിനിടെ, മാതാവ് മരിച്ചു നാട്ടിലേക്ക് അടിയന്തിരമായി പുറപ്പെട്ട യാത്രക്കാരനടക്കം ചിലരെ കുവൈത്തിൽ നിന്നുള്ള കൊച്ചി വിമാനത്തില്‍ തിങ്കളാഴ്ച രാവിലെ കയറ്റിവിട്ടു. ബാക്കിയുള്ളരെയാണ് ഉച്ചക്ക് 12:30 ന് പുറപ്പെടുന്ന കോഴിക്കോട് വിമാനത്തില്‍ അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.