ന്യൂഡൽഹി: കണ്ണൂർ കോടതി സമുച്ചയ നിർമാണ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്കു നൽകാനുള്ള കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി സുപ്രീംകോടതി ശരിവെച്ചു.
ഹൈകോടതി വിധി ചോദ്യംചെയ്ത് നിർമാൺ കൺസ്ട്രക്ഷൻസ് ഉടമ മുഹമ്മദലി നൽകിയ ഹരജി തള്ളിയാണ് വിധി. 10 ശതമാനം പ്രൈസ് പ്രിഫറൻസുള്ള തങ്ങൾക്ക് നൽകാതെ നിർമാണ ടെൻഡർ മുഹമ്മദലിയുടെ കമ്പനിക്കു നൽകിയതിനെതിരെ ഊരാളുങ്കൽ സൊസൈറ്റി ഹൈകോടതിയെ സമീപിച്ചപ്പോൾ സിംഗ്ൾ ബെഞ്ച് ഹരജി തള്ളിയിരുന്നു.
അപ്പീലിൽ ഡിവിഷൻ ബെഞ്ച് കരാർ റദ്ദാക്കുകയയും ഊരാളുങ്കലിനെ പ്രവൃത്തി ഏൽപിക്കാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരായ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.