കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. വാരം സ്വദേശി നിധിനാണ് അറസ്റ്റിലായത്. കൊലപാതക പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ തയ്യിലി ലെ കൊടുവള്ളി വീട്ടിൽ ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകെൻറ മൃതദേഹമായിരുന്നു കഴിഞ്ഞയാഴ്ച തയ്യില്‍ കടപ്പുറത്തുനിന്ന് കണ്ടെത്തിയത്. കടപ്പുറത്തെ കരിങ്കല്‍ഭിത്തികള്‍ക്കിടയില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കുട്ടിയുടെ മാതാവ് ശരണ്യ കുറ്റം സമ്മതിച്ചത്. മൂർധാവിലേറ്റ ക്ഷതമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കുട്ടിയെ തലക്കടിച്ച് കടലിലേക്ക് എറിയുകയായിരുന്നു. കുട്ടി കടൽവെള്ളം കുടിച്ചിട്ടില്ല. ഇതോടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.
കാമുകനൊപ്പം കഴിയാനാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് നൽകിയ മൊഴി. ശരണ്യയും കാമുകനും നടത്തിയ വാട്സ്ആപ് സന്ദേശം പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ കാമുകനുമായി നടത്തിയ സന്ദേശമാണ് കേസിൽ വഴിത്തിരിവായത്. കുഞ്ഞിനെ ഒഴിവാക്കിയാൽ സ്വീകരിക്കാെമന്നായിരുന്നു കാമുകെൻറ വാട്സ്ആപ് സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.