Posted On
date_range Updated On
date_range കണ്ണൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 24 പേർക്ക് പരിക്ക്
കണ്ണൂര്‍: തോട്ടടയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരന്‍ മരിച്ചു. മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട ബസ്സും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അർധരാത്രിയാണ് സംഭവം.
24 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗരുതരമാണ്. ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ബസ് മൂന്ന് തവണ മലക്കം മറിഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.