Posted On
date_range Updated On
date_range വി.എസിന് വയസ്സായി; എന്തും പറയാം –കണ്ണന്താനം
കോട്ടയം: പ്രായമേറെയുള്ള ആളായതുകൊണ്ട് വി.എസ് പറയുന്നത് കാര്യമാക്കേണ്ടതില്ലെന്ന് കേന്ദ്ര സഹമന്ത്രി അല്‍ഫോൻസ് കണ്ണന്താനം. വി.എസിന് എന്തും പറയാം. അദ്ദേഹത്തിന് വയസ്സായി. വിമർശനത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അൽഫോൻസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതിൽ അഭിനന്ദനീയമായി ഒന്നുമില്ലെന്നും ഇടതു സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണിതെന്നും വി.എസ് വിമർശിച്ചിരുന്നു. ഇേതക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു കണ്ണന്താനത്തിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.